കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിന്റെ 18-ാമത്തെ ബാച്ച് ബി.ടെക് മറൈൻ എൻജിനീയറിങ് വിദ്യാർത്ഥികളുടെ പാസിങ് ഔട്ട് പരേഡ് ജൂൺ 22, ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കുസാറ്റ് സെമിനാർ കോംപ്ലക്സിൽ വെച്ച് നടക്കും.
കേരള ഗവർണറും കുസാറ്റിന്റെ ചാൻസലറുമായ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചടങ്ങിൽ മുഖ്യാതിഥിയാകും. ......
പാലിന് സംഭരണ വില 70 രൂപ ആക്കുക,പാലിൻ്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലബാർ ഡയറി ഫാർമേഴ്സ് അസ്സോസിയേഷന്റ്റെ നേതുത്വത്തിൽ 17-06-2025 ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ,ക്ഷീരവികസന ഓഫീസിന് മുൻപിൽ കർഷകരുടെ ധർണ്ണ സമരം നടത്തി.പത്മശ്രീ പുരസ്കാരം ജേതാവ് ശ്രീ.കെ രാമൻ ചേരുവയിൽ ധർണ ഉത്ഘാടനം ചെയ്തു.
ഇതേ ആവശ്യങ്ങൾ ഉന്നയിച് കൊണ്ട് നിരവധി നിവേദനങ്ങൾ കൊടുക്കുകയും എറണാകുളത്തും,തിരുവന്തപുരത്തും സമരങ്ങൾ നടത്തുകയും ചെയ്തെങ്കിലും യാതൊരു ഫലവും ലഭിക്കാത്തതുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലയിൽ നിന്നും വന്ന ആയിരക്കണക്കിന് ക്ഷീരകർഷകർ ധർണയിലും,പ്രകടനത്തിലും പങ്കെടുത്തു പങ്കെടുത്തു എന്ന് കേരളാ ഡയറി ഫാർമേഴ്സ് ഭാരവാഹികളും അറിയിച്ചു.
താഴെ പറയുന്ന പ്രശ്നങ്ങളാണ് കർഷകർ സമരം ചെയ്യുന്നതിനുള്ള കാരണങ്ങൾ.
കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഉൽപ്പന്നമായ പാൽ ഉല്പാദനം കേരളത്തിൽ ഗണ്യമായി കുറയുകയാണ്.പശുക്കളുടെ എണ്ണം 5 വർഷം കൊണ്ട് 4 ലക്ഷം കുറഞ് വെറും 9 ലക്ഷം ആയി.അതിന്റ്റെ കാ രണങ്ങൾ താഴെ പറയുന്നു.
1. ഉയർന്നു കൊണ്ടിരിക്കുന്ന കാലിത്തീറ്റ വില വർദ്ധന.
2. ......
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും.സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ.......
പത്തനംതിട്ടയിൽ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ പറമ്പിൽ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. കുഞ്ഞിനെ മരിച്ചനിലയിലാണ് യുവതിയുടെ അയൽവീട്ടിലെ പറമ്പിൽ നിന്നും കണ്ടെത്തിയത്. ......
വൈപ്പിൻ - കാലവർഷവും രൂക്ഷമായ കടൽ ക്ഷോഭവും കൊണ്ട് ദുരിതം സഹിക്കുന്ന തീരദേശവാസികളോട് സംസ്ഥാന സർക്കാർ പുലർത്തുന്ന അവഗണന നിന്ദ്യവും അപലപനീയവുമാണെന്ന് ബി ജെ പി ദേശീയ കൗൺസിൽ അംഗം ഡോ. കെ.എസ്. ......
ഇറാന്റെ സൈനിക ആസ്ഥാനമായ ഖത്തം അല്‍ അൻബിയാ സെൻട്രല്‍ ഹെഡ്ക്വാർട്ടേഴ്സ് മേധാവി മേജർ ജനറല്‍ അലി ശദ്മാനിയാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആദ്യത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേജർ ജനറല്‍ ഗൊലാം അലി റാഷിദിന്റെ പിന്മാഗിയായി ചുമതലയേറ്റതായിരുന്നു അലി ശദ്മാനി.
ഇറാൻ സൈന്യത്തിന്റെ ഏകോപനവും എമർജൻസി കമാൻഡ് സെന്ററുമായി പ്രവർത്തിക്കുന്ന ആസ്ഥാനമാണ് ഖത്തം അല്‍ അൻബിയാ ഹെഡ്ക്വാർട്ടേഴ്സ്. ഇവിടെ സൈനിക മേധാവിയായി ചുമതലയേറ്റ മേജർ ജനറല്‍ അലി ശദ്മാനിയെ ദിവസങ്ങള്‍ക്കകം തന്നെ വധിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം. ......
പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം.
ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.......
തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുന മർദ്ദം രൂപപ്പെട്ടു.
അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യത.
കേരളത്തിന് മുകളിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ......
ലോകത്തിന്റെ ഏത് കോണിലുമിരുന്ന് മൊബൈൽ ഫോണിലൂടെ കോടതി വ്യവഹാരങ്ങൾ അറിയാൻ 'കോർട്ട് ക്ലിക്ക്' എന്ന പേരിൽ ആപ്പ് പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ മാധവൻ രാമകൃഷ്ണൻ, കോർട്ട് ക്ലിക്ക് ഡയറക്ടർ അലൻ ടൈറ്റസ്, ലീഗൽ അഡ്വൈസർമാരായ അഖിൽ സുരേഷ്, കല്യാണി കൃഷ്ണ എന്നിവർ ചേർന്നാണ് ആപ്പ് പുറത്തിറക്കിയത്.
2024 നവംബറിൽ അഭിഭാഷകർക്കായി പുറത്തിറക്കിയ ആപ്പിന്റെ വ്യവഹാര പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയത്. ......
വാളയാർ കേസിലെ ഇലക്ട്രോണിക് രേഖകളുടെ പകർപ്പ് നൽകാൻ കുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ ജൂൺ 19ന് വിധി പറയുന്നു. കേവലം കോപ്പി അപേക്ഷയെയാണ് ഹർജിയായി പരിഗണിച്ചത് എന്നതിൽ ദുരൂഹതയുണ്ട്. മാതാപിതാക്കളുടെ ആവശ്യത്തെ സിബിഐ പ്രോസീക്യൂട്ടർ കോടതിയിൽ എതിർത്തിരുന്നു.
കേസുമായി ബന്ധപ്പെട്ടു സിബിഐ സമർപ്പിച്ചിട്ടുള്ള ഫോൺ വിളികളുടെ വിവരങ്ങൾ, ഫോണുകളിൽ നടത്തിയ ഫോറൻസിക് പരിശോധനാഫലങ്ങൾ മുതലായവയുടെ രേഖകളാണ് ഇലക്ട്രോണിക് രൂപത്തിൽ സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ......